KeralaLatest NewsNews

കുടിയൊഴുപ്പിക്കൽ ദുരന്തം: രാജന്റെ മക്കള്‍ക്ക് സഹകരണ ബാങ്കില്‍ ജോലി; വാഗ്ദാനവുമായി സി.പി.എം

സഹായ വാഗ്ദാനങ്ങളില്‍ സന്തോഷമുണ്ടെന്നും, അച്ഛനും അമ്മയും ഉറങ്ങുന്ന ഈ മണ്ണ് തന്നെ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഇരുവരുടെയും പ്രത്യാശ.

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ കുടിഒഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജന്റെയും, അമ്പിളിയുടെയും മക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് സിപിഎം. ഇളയമകന്‍ രഞ്ജിത്തിന് സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ജോലി നല്‍കാമെന്നും, രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലിനല്‍കാമെന്നുമാണ് നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ പ്രഖ്യാപനം.

Read Also: ഇന്ത്യക്ക് ഭീഷണിയായി ലോ​ണ്‍ ആ​പ്​ ത​ട്ടി​പ്പ്; ചൈ​നീ​സ്​ സ്വ​ദേ​ശി​ക​ള്‍ അ​റ​സ്​​റ്റില്‍

എന്നാൽ ബാങ്ക് ഭരണസമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് കെ. ആന്‍സലന്‍ എം.എല്‍.എ. വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ വൈകാരികമായാണ് രാഹുലും, രഞ്ജിത്തും പ്രതികരിച്ചത്. സഹായ വാഗ്ദാനങ്ങളില്‍ സന്തോഷമുണ്ടെന്നും, അച്ഛനും അമ്മയും ഉറങ്ങുന്ന ഈ മണ്ണ് തന്നെ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഇരുവരുടെയും പ്രത്യാശ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button