04 January Monday

കുറുക്കുവഴി നല്ലതല്ല; ഇന്ത്യൻ ഔഷധമേഖലയുടെ വിശ്വാസ്യതയും സൽപ്പേരും തകർക്കും: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Monday Jan 4, 2021


ന്യൂഡൽഹി > രാഷ്ട്രീയനേട്ടത്തിനുവേണ്ടി കുറുക്കുവഴിയിലൂടെ കോവിഡ്‌ വാക്‌സിന്‌ അനുമതി നൽകുന്നത്‌ ഇന്ത്യൻ ഔഷധമേഖലയുടെ വിശ്വാസ്യതയും സൽപ്പേരും തകർക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ശാസ്‌ത്രീയവും സുരക്ഷിതവുമായ വാക്‌സിനേഷൻ യത്‌നങ്ങൾ നടപ്പാക്കിയ പാരമ്പര്യമാണ്‌ ഇന്ത്യക്കുള്ളത്‌. ‌ഇതിൽ മുറുകെപ്പിടിക്കണം.

മഹാമാരിയുടെ കടന്നാക്രമണത്തിൽനിന്ന്‌ മോചനം നേടാൻ വാക്‌സിനായി കാത്തിരിക്കുകയാണ്‌ ജനങ്ങൾ. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച രണ്ട്‌ വാക്‌സിന്റെയും പരീക്ഷണങ്ങളുടെയും അനുമതി നൽകാൻ തീരുമാനമായതിന്റെയും നടപടിക്രമങ്ങൾ വിശദാംശങ്ങൾ സഹിതം വെളിപ്പെടുത്തണം.

ആഗോളതലത്തിൽ ഇപ്രകാരം നടന്നിട്ടുണ്ട്‌. ജനങ്ങളിൽ വിശ്വാസം സൃഷ്ടിക്കാൻ സർക്കാർ ഇതു ചെയ്യണമെന്ന്‌ യെച്ചൂരി ട്വീറ്റിൽ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top