മനാമ > കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനതാവളത്തില്‍ കോവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധിതമാക്കി. ജനിതകമാറ്റം വന്ന കൊറോണവൈറസ് വാഹകര്‍ രാജ്യത്ത് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണിത്.
പത്തുദിവസത്തെ യാത്രാ വിലക്കിന് ശേഷം ശനിയാഴ്‌ചയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാന താവളം തുറന്നത്. എന്നാല്‍, കുറഞ്ഞ ശേഷിയില്‍ മാത്രമാണ് വിമാനതാവളത്തിന്റെ പ്രവര്‍ത്തനം. ഞായറാഴ്ച 46 വിമാനങ്ങള്‍ കുവൈത്തില്‍ നിന്നും 35 വിമാനങ്ങള്‍ കുവൈത്തിലേക്കും സര്‍വീസ് നടത്തി. വിമാനതാവളം തുറന്നെങ്കിലും 35 രാജ്യക്കാര്‍ക്ക് കുവൈത്തിലുള്ള പ്രവേശന വിലക്ക് തുടരും. ഇവര്‍ക്ക് കുവൈത്തിലേക്ക് വരണമെങ്കില്‍ വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.
രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ യാത്രക്ക് 96 മണിക്കൂര്‍ മുന്‍പ് നടത്തിയ കോവിഡ് പരിശോധ സര്‍ട്ടിഫിക്കറ്റ് കരുതണം. ഇവര്‍ ഷ്‌ളോനിക് ആപ്പില്‍ രജസിറ്റര്‍ ചെയ്യുകയും കുവൈത്തില്‍ എത്തിയാല്‍ 14 ദിവസം നിരക്ഷണത്തില്‍ കഴിയുകയും വേണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..