Latest NewsNewsOman

ചൊവ്വാഴ്ച മുതൽ ഒമാനിലെ സെൻട്രൽ പഴം പച്ചക്കറി വിപണി വീണ്ടും പ്രവർത്തനമാരംഭിക്കുന്നു

മസ്‍കത്ത്: നിർദ്ദിഷ്ട സമയക്രമമനുസരിച്ച് ചൊവ്വാഴ്ച മുതൽ ഒമാനിലെ സെൻട്രൽ പഴം പച്ചക്കറി വിപണി വീണ്ടും തുറന്നു പ്രവർത്തിക്കുവാൻ മസ്‍കത്ത് നഗരസഭ തീരുമാനിച്ചിരിക്കുന്നു. എല്ലാ ദിവസവും ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം ആറു മണി വരെ പൊതു ജനങ്ങൾക്കായി വിപണി പ്രവർത്തിക്കാനായി ഒരുങ്ങുന്നത്.

പ്രവേശനം ഗേറ്റ് നമ്പർ 2 വഴിയാണ് ഒരുക്കിയിരിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും നഗരസഭ ക്രമീകരിച്ചിരിക്കുകയാണ്. വെളുപ്പിന് അഞ്ചു മണി മുതൽ രാവിലെ പതിനൊന്നു മണി വരെയായിരിക്കും മൊത്തക്കച്ചവടക്കാർക്കായി സമയം അനുവദിച്ചിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button