Latest NewsNewsIndia

കര്‍ഷകര്‍ 1500 ലധികം ടവറുകള്‍ തകര്‍ത്തു, പഞ്ചാബ്-ഹരിയാന ഹൈക്കോടതികളെ സമീപിച്ച് ജിയോ

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിനിടെ തങ്ങളുടെ ടവറുകള്‍ നശിപ്പിച്ചതിനെതിരെ റിലയന്‍സ് ജിയോ. പഞ്ചാബിലും ഹരിയാണയിലുമായി 1500 മൊബൈല്‍ ടവറുകള്‍ കര്‍ഷക പ്രതിഷേധത്തിനിടെ നശിപ്പിക്കപ്പെട്ടുവെന്ന് റിലയന്‍സ് ജിയോ ആരോപിക്കുന്നു. ഇതിനെതിരെ ജിയോ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയെ സമീപിച്ചു.

Read Also : ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞം ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി

ടവറുകള്‍ തകര്‍ത്തതിനു പിന്നാലെ സംസ്ഥാനത്ത് ടെലികോം സേവനങ്ങള്‍ വ്യാപകമായി തടസപ്പെട്ടതായും ജിയോ ആരോപിക്കുന്നത്.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക പ്രതിഷേധം തുടരുകയാണ്. സംഭവത്തെ അപലപിച്ച് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button