തിരുവനന്തപുരം> തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ അംഗമായി പി എം തങ്കപ്പൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദേവസ്വം ബോർഡ് സെക്രട്ടറി എസ് ഗായത്രീ ദേവി പുതിയ അംഗത്തിന് സത്യവാചകം ചൊല്ലി കൊടുത്തു. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബോർഡ് അംഗം പി.എം.തങ്കപ്പനെ പൊന്നാട അണിയിച്ചു.
ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗം അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി ,ദേവസ്വം ബോർഡ് മുൻ അംഗം അഡ്വ.എൻ.വിജയകുമാർ, ദേവസ്വം ബോർഡ് ചീഫ് എഞ്ചിനിയർ ജി.കൃഷ്ണകുമാർ തുടങ്ങിയവരും പുതിയ അംഗത്തിന് ആശംസകൾ നേർന്നു. കാലാവധി പൂർത്തിയാക്കിയ ദേവസ്വം ബോർഡ് അംഗം അഡ്വ.എൻ.വിജയകുമാറിൻ്റെ ഒഴിവിലേക്കാണ് പി.എം തങ്കപ്പൻ അധികാരമേറ്റത്.
പി. എം. തങ്കപ്പൻ കടുത്തുരുത്തി വെള്ളാശ്ശേരി സ്വദേശിയാണ് .സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റിയംഗവുംകെഎസ് കെടിയു സംസ്ഥാന കമ്മറ്റിയംഗവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയംഗവുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..