Latest NewsNewsIndia

ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തിയ ശേഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഛത്താര്‍പൂര്‍ പ്രദേശത്തെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ വിവിധ വകുപ്പുകളിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്

ന്യൂഡല്‍ഹി : ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാന യമുന നഗര്‍ സ്വദേശിയായ 37കാരന്‍ ചിരാഗ് ശര്‍മ്മയാണ് മരിച്ചത്. 36കാരിയായ ഭാര്യ രേണുകയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഡല്‍ഹിയിലെ ഛത്താര്‍പൂര്‍ പ്രദേശത്താണ് സംഭവം നടന്നത്. 2013-ലാണ് ഇരുവരും വിവാഹിതരായത്. ഛത്താര്‍പൂര്‍ പ്രദേശത്തെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ വിവിധ വകുപ്പുകളിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.

ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നു. ഇരുവരും തമ്മില്‍ ഞായറാഴ്ചയും വഴക്കുണ്ടായി. ശേഷം ഉറങ്ങാന്‍ കിടന്ന ഭര്‍ത്താവിനെ കത്തി ഉപയോഗിച്ച് രേണുക ആക്രമിക്കുകയായിരുന്നു. കുത്തേറ്റതിന്റെ നിരവധി പാടുകള്‍ ഇയാളുടെ ശരീരത്ത് ഉണ്ടായിരുന്നു. ചിരാഗിനെ കുത്തിയ ശേഷം രേണുക ആത്മഹത്യ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ സുഹൃത്തുക്കളും ബന്ധുക്കളും വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു.

വീടിന്റെ ഉടമസ്ഥന്‍ വീട്ടില്‍ എന്തോ അസ്വഭാവിക സംഭവം നടക്കുന്നതായി പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് മെഹ്‌റൗലി എ.എസ്.ഐ പ്രവീണ്‍ കുമാറും സംഘവും സ്ഥലത്തെത്തിയപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതോടെ പൊലീസ് വാതില്‍ പൊളിച്ച് അകത്തു കയറുകയായിരുന്നു. ദമ്പതികളെ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തറയിലും കിടപ്പുമുറിയുടെ ചുമരിലും രക്തം നിറഞ്ഞിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചിരാഗ് മരിച്ചു. കിടപ്പുമുറിയില്‍ നിന്ന് കുത്താന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിരുന്നു. രേണുക എയിംസിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. നില വഷളായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button