KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് യഥാർത്ഥ ജനവിധിയല്ല; ഭരണം പിടിച്ചെടുക്കാനൊരുങ്ങി ബിജെപി

അതേസമയം രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്നാണ് കൃഷ്ണദാസിന്റെ ആവശ്യം.

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് യഥാർത്ഥ ജനവിധി അല്ലെന്ന് ബിജെപി നേതാവ് പി കെ ക‍ൃഷ്ണദാസ്. ബിജെപിയെ മാറ്റി നിർത്താൻ സിപിഎമ്മും കോൺഗ്രസും കൈക്കോർക്കുകയായിരുന്നുവെന്നും എൽഡിഫിന്റെ നുണരാഷ്ട്രീയത്തിനുണ്ടായ താൽക്കാലിക വിജയം മാത്രമാണിതെന്നും കൃഷ്ണദാസ് അവകാശപ്പെട്ടു. കേരളം ബിജെപിക്ക് അനുകൂലമാണന്നാണ് പി കെ കൃഷ്ണദാസിന്റെ അവകാശവാദം.

Read Also: വിട്ടുകൊടുക്കില്ല..’; പരസ്‌പരം സിമന്‍റ്​ കട്ട എറിഞ്ഞ് ദമ്പതികള്‍

എന്നാൽ ചെന്നിത്തല യുഡിഎഫ് പിരിച്ചുവിടണമെന്നും ഇനി യുഡിഎഫിന് രാഷ്ട്രീയ പ്രസക്തിയില്ലെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഒറ്റക്കെട്ടാണെന്നും ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫിനെ പിന്തുണക്കുമെന്നാണ് പ്രതിപക്ഷ നേതാവടക്കം പറയുന്നതെന്നും കൃഷ്ണദാസ് പറയുന്നു. അതേസമയം രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്നാണ് കൃഷ്ണദാസിന്റെ ആവശ്യം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button