ബുറൈദ > കേരള സർക്കാരിന് കീഴിൽ സാസ്കാരിക കാര്യ വകുപ്പിന്റെ മലയാളം മിഷൻ അൽഖസീം മേഖലാ പ്രവേശനോത്സവം സംഘടിപ്പിച്ചു. നിരവധി ഭാഷാപ്രേമികൾ പങ്കെടുത്ത ഓൺലൈൻ പരിപാടിയിൽ മേഖലാ പ്രസിഡന്റ് സി സി അബൂബക്കർ അധ്യക്ഷനായി. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ് ഉദ്ഘാടനവും രജിസ്ട്രാർ എം. സേതുമാധവൻ മുഖ്യ പ്രഭാഷണവും നടത്തി.
അൽ ഖസീം മേഖലയിലെ വിവിധ പഠന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ സാഹിത്യ പരിപാടികൾ ഏറെ ശ്രദ്ധയാകർഷിച്ചു. ഷാജൽ അടിവാരം സ്വന്തമായി സംഗീതം നൽകി ചിട്ടപ്പെടുത്തിയ പ്രവേശനോത്സവത്തിന്റെ തീം സോങ്ങ് പരിപാടിയിൽ അവതരിപ്പിച്ചു. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും നാടൻ പാട്ട് കലാകാരനുമായ റംഷി പട്ടുവം, യുവ നർത്തകിമാരായ ആഷ്മി ബക്കർ, ലിയ തെരേസ സോണി, ഐശ്വര്യ രഞ്ചിത്ത് എന്നിവരുടെ എന്നിവരുടെ കലാ പ്രകടനങ്ങളും അരങ്ങേറി. ഷീജ നസീർ, ബക്കർ കൂടരഞ്ഞി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
സൗദി ചാപ്റ്റർ ഭാരവാഹികളായ എം എം നയീം, താഹ കൊല്ലേത്ത്, ഡോ. മുബാറക് സാനി എന്നിവർ സംബന്ധിച്ചു. അബ്ദുൽ റഹീം ഫാറൂഖി, ഉണ്ണി കണിയാപുരം, ബഷീർ വെള്ളില, പ്രമോദ് കുര്യൻ, ഡോ. ഹസീബ്, ഷറഫുദ്ദീൻ വാണിയമ്പലം എന്നിവർ സംസാരിച്ചു. മേഖല കോ-ഓർഡിനേറ്റർ ജിതേഷ് പട്ടുവം സ്വാഗതവും സെക്രട്ടറി എഞ്ചിനീയർ മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..