04 January Monday

നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ മാർച്ചിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 4, 2021


തിരുവനന്തപുരം
കോവിഡ്‌ പശ്ചാത്തലത്തിൽ മാറ്റിവച്ച നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെൽ മാർച്ച് 12 മുതൽ 19 വരെ വെർച്വലായി നടത്തും. അന്താരാഷ്ട്ര സെമിനാർ, എക്സിബിഷൻ, ബിസിനസ് മീറ്റ്, ഇന്റർനാഷണൽ കോ–-ഓപ്പറേഷൻ കോൺക്ലേവ്  ഉൾപ്പെടെയുള്ള പരിപാടികൾ ഓൺലൈനായി നടത്തും.

എട്ടു ദിവസം അഞ്ചു വേദിയിലാണ്‌ പരിപാടി. കോവിഡാനന്തര ലോകത്തെ ‌ആയുർവേദത്തിന്റെ പ്രസക്തി മുഖ്യവിഷയമാകും. ലോകമെമ്പാടുംനിന്നുമുള്ള ആയുർവേദ സംരംഭങ്ങളുടെ സ്റ്റാളുകളുണ്ടാകും. രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള വിദഗ്ധർ പങ്കെടുക്കും. മെഡിക്കൽ  ടൂറിസം, ഔഷധസസ്യ ഗവേഷണം എന്നിവയിൽ  ഊന്നിയുള്ള സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർപ്പിക്കും.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ  വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്‌.‌‌ സെമിനാറുകളിൽ അവതരിപ്പിക്കാനുള്ള പ്രബന്ധങ്ങൾ ഈമാസം പത്തിനകം www. gaf.co.in വെബ്സൈറ്റിൽ സമർപ്പിക്കണമെന്ന്‌ ഫെസ്റ്റിവെൽ ചെയർമാനും കേന്ദ്ര സഹമന്ത്രിയുമായ വി മുരളീധരൻ, സെക്രട്ടറി ജനറൽ ഡോ. ജി ജി ഗംഗാധരൻ എന്നിവർ പറഞ്ഞു. വിവരങ്ങൾക്ക്‌: gafkerala@gmail.com, 9447205913, 8075222435.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top