05 January Tuesday

തിരുവനന്തപുരത്ത്‌ ഇരുന്നൂറിലേറെ ബിജെപി – ആർഎസ്എസ്‌ പ്രവർത്തകർ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 4, 2021

വെള്ളറട > അമ്പൂരിയെന്ന കുടിയേറ്റ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിലെ വൻ ജനകീയ മുന്നേറ്റം. കാവിക്കൊടിയുപേക്ഷിച്ച് 200ലേറെപ്പേർ സിപിഐ എമ്മിലേക്കെത്തി.

ബിജെപിയുടെ മുൻ പഞ്ചായത്തു പ്രസിഡന്റ്‌  കൊണ്ട കെട്ടി സുരേന്ദ്രൻ, എസ്ടി മോർച്ച മുൻ ജില്ലാ സെക്രട്ടറി ചാക്കപ്പാറ ഷിബു, തൊടുമല വാർഡിലെ മെമ്പർ അഖില എന്നിവരടക്കമുള്ളവരാണ്‌ സിപിഐ എമ്മുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്‌.

അമ്പൂരിയിൽ ചേർന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഇവരെ സ്വീകരിച്ചു. യോഗത്തിൽ വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി, തോട്ടത്തിൽ മധു, കുടപ്പന മൂട് ബാദുഷ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top