KeralaNattuvartha

രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നു ; പരാതിയുമായി നാട്ടുകാർ

ഈ ഭാഗത്ത് പോലീസ് പരിശോധനയില്ലെന്നാണ് നാട്ടുകാർ പറയുന്നത്

ശൂരനാട് : രാത്രിയുടെ മറവിൽ ശൂരനാട് തെക്ക് മാലുമേൽ കടവിലും പള്ളിക്കലാറ്റിലും മാലിന്യംതള്ളുന്നത് പതിവാകുന്നുവെന്ന പരാതിയുമായി നാട്ടുകാർ. കച്ചവടകേന്ദ്രങ്ങളിലെയും അറവുശാലകളിലെയും മാലിന്യങ്ങൾ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി പാലത്തിൽനിന്ന്‌ ആറ്റിലേക്ക് തള്ളുന്നതായാണ് പരാതി.

ഇതിന്റെ ദുർഗന്ധം മൂലം പ്രദേശവാസികൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ശൗചാലയ മാലിന്യം ഉൾപ്പെടെ ഇവിടെ തള്ളുന്നുണ്ട്. ഇതുമൂലം പകർച്ചവ്യാധികളെന്തെങ്കിലും പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

ശൂരനാട്, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളുടെ അതിർത്തിയായതിനാൽ ഈ ഭാഗത്ത് പോലീസ് പരിശോധനയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നും ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button