കണ്ണൂര്‍> എന്‍സിപിഎല്‍ഡിഎഫ് വിടുന്നുവെന്നനിലയില്‍ ഉയരുന്ന പ്രചാരണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഇടതുപക്ഷ മുന്നണി ശക്തിപ്പെടുന്നത് സഹിക്കാത്തവരാണ് ഇത്തരത്തില്‍ വാര്‍ത്തകളുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിളക്കമാര്‍ന്ന വിജയമാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായത്. അത് യുഡിഎഫില്‍ വലിയ കലഹങ്ങള്‍ക്കു കാരണമായിട്ടുണ്ട്. സമാന പ്രശ്നങ്ങള്‍ എല്‍ഡിഎഫിലും ഉണ്ടെന്നു വരുത്തുന്നതിന് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്
തന്നെ കോണ്‍ഗ്രസ് എസിലേക്കു സ്വാഗതം ചെയ്തത് തെറ്റാണോ ശരിയാണോ എന്നു ചിന്തിക്കേണ്ടത് കടന്നപ്പള്ളിയാണ്. സൗഹൃദത്തിന്റെ പേരില്‍ പരുഷമായ ഭാഷയില്‍ പ്രതികരിക്കുന്നില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..