Latest NewsNewsIndia

സിറിയയിൽ വീണ്ടും ഭീകരാക്രമണം; 9 പേർ മരിച്ചു

ഡമാസ്കസ്: സിറിയയിൽ വീണ്ടും ഭീകരാക്രമണം.സെൻട്രൽ സിറിയയിൽ ഹൈവേയിലൂടെ പോകുകയായിരുന്ന ബസുകൾക്കു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. 13 വയസുള്ള കുട്ടിയടക്കം ഒമ്പതു പേർ മരിച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഭീകരർ ബസുകൾ ലക്ഷ്യമിടുന്നത്. മുൻപ് മറ്റൊരാക്രമണത്തിൽ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്കു പോയിരുന്ന സൈനികർ അടക്കം മുപ്പതോളം പേർ കൊല്ലപ്പെട്ടിരുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button