Latest NewsNewsIndia

ആവേശത്തിൽ കാണികൾ…! തീയറ്ററുകളിലെ പ്രവേശന നിയന്ത്രണം ഒഴിവാക്കി തമിഴ്നാട് സർക്കാർ

തമിഴ്‌നാട് : തമിഴ്നാട്ടിൽ സിനിമ തീയറ്ററുകളിലെ പ്രവേശന നിയന്ത്രണം ഒഴിവാക്കിയിരിക്കുന്നു. മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. കൊറോണ വൈറസ് കേസുകൾ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി അറിയിക്കുകയുണ്ടായി.

കേന്ദ്രസർക്കാർ മാനദണ്ഡം മറികടന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് നൽകിയിരിക്കുന്നത് . 50% പ്രവേശനം അനുവദിച്ചു കൊണ്ട് പ്രദർശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാൽ നിയന്ത്രണം നീക്കണമെന്ന് തീയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു.കൂടാതെ വിജയുടെ മാസ്റ്റർ ഈ മാസം 13 ന് തിയറ്ററിലെത്തുന്ന സാഹചര്യത്തിൽ കൂടിയാണ് തീരുമാനം എടുത്തത് .

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button