KeralaNattuvartha

രാത്രിയിൽ റോഡുപണി ; കോട്ടയിലെ ടാറിങ് നിർത്തിച്ച് നാട്ടുകാർ

പോലീസും പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരും എത്തിയെങ്കിലും ടാറിങ് തുടരാൻ നാട്ടുകാർ അനുവദിച്ചില്ല

കോട്ട : രാത്രിയിൽ അശാസ്ത്രീയമായ രീതിയിൽ റോഡുപണി നടത്തുകയാണെന്നാരോപിച്ച് നാട്ടുകാർ ടാറിങ് നിർത്തിച്ച് നാട്ടുകാർ. ഓമല്ലൂർ-മുളക്കുഴ റോഡിന്റെ ആറന്മുള കോട്ട ശ്രീപുരം ഭാഗത്താണ് നാട്ടുകാരുടെ നേതൃത്വത്തിൽ പണി നിർത്തിവെപ്പിച്ചത്.പോലീസും പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരും രാത്രി സ്ഥലത്ത് എത്തിയെങ്കിലും ടാറിങ് തുടരാൻ നാട്ടുകാർ അനുവദിച്ചില്ല.

മേന്താനത്ത്-എലിമുക്ക് ഭാഗത്തേക്കുള്ള 120 മീറ്റർ ദൂരം മെറ്റലിട്ട് ഉറപ്പിക്കാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. നാട്ടുകാർ എതിർത്തതിനെ തുടർന്ന് ഇപ്പോൾ മുടങ്ങിക്കിടക്കുന്ന നവീകരണം അടിയന്തരമായി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മരാമത്ത് മന്ത്രി ഉൾപ്പെടെയുള്ളവരെ സമീപിക്കുമെന്ന് നാട്ടുകാർ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button