തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കരകയറാത്ത യുഡിഎഫ്, പി സി ജോർജിനെ കൂടെക്കൂട്ടാൻ തിരക്കിട്ട ആലോചന തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജോർജിനെ യുഡിഎഫിൽ എത്തിക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമത്തെ ഉമ്മൻചാണ്ടിയാണ് തടഞ്ഞത്. എന്നാൽ ഇത്തവണ ഉമ്മൻചാണ്ടിയുടെ സമ്മതത്തോടെ ചർച്ചകൾ തുടങ്ങി.
യുഡിഎഫിൽ ചേരാൻ നേരത്തെ പി സി ജോർജ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയും മുസ്ലീം ലീഗും എതിർത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ പ്രത്യേകിച്ച് കോട്ടയത്ത് യുഡിഎഫിനുണ്ടായ വലിയ പരാജയമാണ് ജോർജിനെ കൂട്ടാൻ ഇപ്പോൾ പ്രേരിപ്പിച്ചത്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലയിൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാനാവുമോയെന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..