Latest NewsNewsCrime

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; 70 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട് : കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ 1370 ഗ്രാം സ്വർണ്ണമാണ് 8 പേരിൽ നിന്നായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. പേസ്റ്റ് രൂപത്തിലാക്കി ഈന്തപ്പഴത്തിന്റെയും ചോക്ലേറ്റിന്റെയുമുള്ളിലക്കിയാണ് കടത്താൻ ശ്രമിച്ചിരിക്കുന്നത്. കർണാടക ശിവമൊഗ്ഗ സ്വദേശി ഷബീർ കാസർഗോഡ് സ്വദേശികളായ അബ്ബാസ്, അസ്‌ലം, മുഹമ്മദ് കുഞ്ഞു, നിഷാജ്, ലത്തീഫ്, ബിലാൽ, വയനാട് സ്വദേശി ബഷീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button