KeralaLatest NewsNews

കാസർഗോഡ് വിവാഹസംഘത്തിന്റെ ബസ് മറിഞ്ഞു; 5 മരണം, നിരവധി പേര്‍ക്ക് പരിക്ക്

കാസർഗോഡ് : പാണത്തൂർ പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് വീടിനു മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടമുണ്ടായത്. കർണാകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് വിവാഹ സംഘവുമായി വന്ന ബസാണ് കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ബസിൽ മുപ്പതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം.

അപകടസ്ഥലത്ത് നിന്നും അബോധാവസ്ഥയിൽ രണ്ട് കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്കും കർണാടകയിലെ വിവിധ ആശുപത്രികളിലേക്കും എത്തിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button