03 January Sunday

കാസർകോട്‌ പാണത്തൂരിൽ ടൂറിസ്‌റ്റ്‌ ബസ്‌ മറിഞ്ഞു; പരിക്കേറ്റവരുടെ നില ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Sunday Jan 3, 2021

പരിയാരം > കാസര്‍ഗോഡ് ബസ് അപകടം. ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാണത്തൂര്‍ പരിയാരത്ത് വെച്ചാണ് ബസപകടമുണ്ടായത്. 12.30 ഓടെയായിരുന്നു സംഭവം. കര്‍ണാടകത്തില്‍ നിന്നും വരികയായിരുന്ന ബസ് കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കല്യാണത്തിനായി സ്ഥലത്തെത്തിയ കര്‍ണാടകസ്വദേശികളും ബസിലുണ്ടായിരുന്നു. മുപ്പതിലധികം പേര്‍ ബസിലുണ്ടായിരുന്നു.

പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. അബോധാവസ്ഥയിലായ രണ്ട് കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കര്‍ണാടകയിലെ ആശുപത്രികളിലടക്കമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top