03 January Sunday

നിർണായകം നാളത്തെ ചർച്ച; സർക്കാരിനുമുന്നിൽ രണ്ട്‌ വഴി മാത്രം‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 3, 2021

കിസാൻ സഭാ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ള, യോഗേദ്ര യാദവ്‌, ദർശൻ പാൽ, ഗുർണം സിങ്‌ തുടങ്ങിയ കർഷക നേതാക്കൾ. ഫോട്ടോ: കെ എം വാസുദേവൻ

ന്യൂഡൽഹി > തിങ്കളാഴ്ച കർഷകനേതാക്കളുമായി കേന്ദ്രം ചർച്ച നടത്താനിരിക്കെ  സർക്കാരിനുമുന്നിൽ രണ്ട്‌ വഴി മാത്രം‌. ഒന്നുകിൽ, മൂന്ന്‌ നിയമവും പിൻവലിക്കുക; അല്ലാത്തപക്ഷം കർഷകരെ ബലംപ്രയോഗിച്ച്‌ ഒഴിപ്പിക്കുക. നിർണായക തീരുമാനം എടുക്കാനുള്ള സമയമായി.  തിങ്കളാഴ്‌ചത്തെചർച്ച വിജയിച്ചില്ലെങ്കിൽ ആറിനു കുണ്ട്‌ലി–-മനേസ്വർ–-പൽവാൽ(കെഎംപി) എക്‌സ്‌പ്രസ്‌വേയിൽ മാർച്ച്‌ നടത്തുമെന്നും ഷാജഹാൻപുരിലെ ഉപരോധം ഡൽഹിയിലേക്ക്‌ മാറ്റുമെന്നും സംയുക്ത കിസാൻ മുന്നണി കോ–-ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കഴിഞ്ഞ ചർച്ചയിൽ സർക്കാർ രണ്ട്‌ ചെറിയ ആവശ്യം അംഗീകരിച്ചെങ്കിലും ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പ്‌ നൽകിയിട്ടില്ല. മൂന്ന്‌ കാർഷികനിയമത്തിന്‌ ബദൽ നിർദേശം നൽകാൻ സർക്കാർ കർഷകസംഘടനകളോട്‌ ആവശ്യപ്പെട്ടു. നിയമങ്ങൾ പിൻവലിക്കുക എന്നതുമാത്രമാണ്‌ ആവശ്യമെന്ന്‌ കർഷകനേതാക്കൾ അറിയിച്ചിട്ടുണ്ട്‌. ആദായകരമായ മിനിമം താങ്ങുവില എന്ന ആവശ്യം തത്വത്തിൽ അംഗീകരിക്കാൻപോലും സർക്കാർ തയ്യാറാകുന്നില്ല.

രണ്ട്‌ മാസംമുമ്പ്‌ സമാധാനത്തോടെയും സംയമനത്തോടെയും കർഷകർ ഡൽഹിയുടെ അതിർത്തികളിലെത്തി. പ്രതികൂല കാലാവസ്ഥയിൽ നിശ്‌ചയദാർഢ്യത്തോടെ സമരം തുടരുകയാണ്‌. 50ൽപരം പേർ ഇതിനകം മരിച്ചു. സർക്കാരിന്റെ വിധേയത്വം രാജ്യത്തെയും വിദേശത്തെയും വൻകിട ബിസിനസുകാരോടാണ്‌. ജനങ്ങളുടെ പരമാധികാര പ്രഖ്യാപനത്തിന്റെ വാർഷികമാണ്‌ റിപ്പബ്ലിക് ദിനമെന്നും നേതാക്കൾ ഓർമിപ്പിച്ചു.

രാജ്യം കർഷകർക്കൊപ്പം

രാജ്യമാകെ കർഷകർക്കൊപ്പമാണ്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം വൻപ്രതിഷേധം നടക്കുന്നു. നിയമങ്ങൾ പിൻവലിക്കാൻ കേരളനിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. കർഷകസമരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വിജയിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top