KeralaLatest NewsNews

വീണയുടേയും മുഹമ്മദ് റിയാസിന്റേയും വിവാഹം, സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : മകള്‍ വീണയുടേയും മുഹമ്മദ് റിയാസിന്റേയും വിവാഹം, സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ക്ക് വിഷമം ഉണ്ടായി കാണും. അതേകുറിച്ച് താന്‍ റിയാസിനോടും വീണയോടും ചോദിച്ചിട്ടില്ലെന്നും അത് അവര്‍ ഒരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാകും എന്നാണ് താന്‍ കരുതുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രി മനസുതുറന്നത്.

Read Also : കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ആശങ്ക തീരണമെങ്കില്‍ ആദ്യം മോദിയും മന്ത്രിമാരും വാക്‌സിന്‍ എടുക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍

‘രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ടതുണ്ട്. കുട്ടികള്‍ അതും ഒരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാവുമെന്നാണു ഞാന്‍ കരുതുന്നത്. ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും. പിന്നെപ്പിന്നെ ജീവിതത്തില്‍ പരുക്കന്‍ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സില്‍ മാറിയിട്ടുണ്ടാവും. അതേക്കുറിച്ച് ഞാന്‍ ചോദിച്ചിട്ടില്ല.’-അദ്ദേഹം പറഞ്ഞു.

തന്റെ ഭാര്യയുടെ പേരിലുണ്ടായ ആരോപണങ്ങളെ കുറിച്ചും ‘കമല ഇന്റര്‍നാഷണല്‍’ കഥകളെ കുറിച്ചും അദ്ദേഹം അഭിമുഖത്തിലൂടെ പ്രതികരിച്ചു. എത്രയൊക്കെ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ‘കമല ഇന്റര്‍നാഷണല്‍’ പോയിട്ട് ‘കമ’ എന്ന് വാക്ക് പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മടിയില്‍ കനമില്ലാത്തവന് ഭയക്കേണ്ടതില്ല എന്ന് താന്‍ പറയാറില്ലേയെന്നും ആദ്ദേഹം ചോദിച്ചു.

കമല കമ്യൂണിസ്റ്റുകാരന്റെ ഭാര്യയാണെന്നും പൂവിരിച്ച പാതകളിലൂടെയാവില്ല യാത്രയെന്ന് അവര്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അവര്‍ കമ്യൂണിസ്റ്റുകാരന്റെ ഭാര്യയല്ലേ. അവര്‍ക്കറിയാം ഇതും ഇതിലപ്പുറവും കേള്‍ക്കേണ്ടിവരുമെന്ന്. വിവാഹം ചെയ്യുന്ന കാലത്തുതന്നെ ഞാന്‍ മുഴുവന്‍ സമയ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. കമല, ഒഞ്ചിയം സമരസേനാനിയായിരുന്ന ആണ്ടിമാസ്റ്ററുടെ മകളും പാര്‍ടി കുടുംബാംഗവും. അസത്യങ്ങള്‍ തുടരെ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അവരെ അത് ക്ഷീണിപ്പിച്ചിട്ടില്ല.’-മുഖ്യമന്ത്രി പറഞ്ഞു.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button