ഭോപാൽ> ഹിന്ദുദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശിൽ അഞ്ച് ഹാസ്യകലാകാരന്മാരെ അറസ്റ്റ് ചെയ്തു. കേന്ദ്രമന്ത്രി അമിത് ഷായെ ഇവര്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. പുതുവത്സര രാവിൽ ഇൻഡോറിലെ കഫേയിൽ സ്റ്റാന്‍ഡ് അപ് കോമഡി പരിപാടിക്കിടെയാണ് ഗുജറാത്ത് സ്വദേശി മുനവർ ഫറൂക്കി, എഡ്വിൻ ആന്റണി, പ്രാകാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെ അറസ്റ്റുചെയ്‌തത്.
പരിപാടിക്കിടെ കഫേയിലെത്തിയ ഹിന്ദുരക്ഷാ സൻസ്‌ത പ്രവർത്തകർ ഹിന്ദുദൈവങ്ങളെയും ഹൈന്ദവ ആചാരങ്ങളെയും അപമാനിച്ചെന്ന് ആരോപിച്ച് പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. കലാകാരന്മാരെ ഇവര്‍ മര്‍ദ്ദിച്ചു. പിന്നാലെ പൊലീസ് എത്തി കലാകാരന്മാരെ അറസ്റ്റുചെയ്തു. അനുവാദമില്ലാതെ പരിപാടി നടത്തി, സാമൂഹിക അകലം പാലിച്ചില്ല, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ചുമത്തി. മര്‍ദ്ദന ദൃശ്യം പുറത്തുവന്നെങ്കിലും മർദനമേറ്റതായി അറിയില്ലെന്നാണ് പൊലീസ് പ്രതികരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..