Latest NewsNewsIndia

കാശ്മീരിൽ ഭൂമി സ്വന്തമാക്കിയ ഇതര സംസ്ഥാനക്കാരനെ ഭീകരവാദികൾ കൊന്നു

ശ്രീനഗർ : കശ്മീരില്‍ സ്ഥിരതാമസത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഭൂമിയും സ്വന്തമാക്കിയ ഇതര സംസ്ഥാനക്കാരനെ ആൾ ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. 70കാരനായ ആഭരണ വ്യാപാരിയെയാണ് ഭീകരവാദികള്‍ വെടിവച്ച് കൊന്നിരിക്കുന്നത്. മോട്ടോര്‍ സൈക്കിളില് എത്തിയ ഭീകരവാദികള്‍ ശ്രീനഗറിലെ ആളുകള്‍ തിങ്ങിക്കൂടിയ സാറൈ ബാല പ്രദേശത്ത് വച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്.

40 വര്‍ഷമായി കാശ്മീരില്‍ താമസിക്കുന്ന സത്പാല്‍ നിശ്ചലാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാക് പിന്തുണയുള്ള ഭീകരവാദ സംഘടനയായ ടിആര്‍എല്‍എഫ് ആണ് സംഭവത്തിന് പിന്നിലെന്നാണ് സുരക്ഷ സേനയുടെ പ്രാഥമിക നിഗമനം. ഭീകരവാദ സംഘടന സംഭവത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് എഴുതിയ കുറിപ്പ് സുരക്ഷാ സേനയ്ക്ക് ലഭിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button