KeralaLatest NewsNews

നാളെ മുതല്‍ കെഎസ്ആര്‍ടിസി കണ്‍സെക്ഷന്‍ കൗണ്ടറുകള്‍ ആരംഭിക്കും

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസമാണ് 10,12 ക്ലാസുകള്‍ പുനരാരംഭിച്ചത്

തിരുവനന്തപുരം : നാളെ മുതല്‍ കെഎസ്ആര്‍ടിസി കണ്‍സെക്ഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്‍സെക്ഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത്.

സെല്‍ഫ് ഫിനാന്‍സിങ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ ചീഫ് ഓഫീസ് അനുമതി ലഭിക്കുന്ന മുറയ്ക്കും കണ്‍സെക്ഷന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. അവസാന വര്‍ഷ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും (സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക്) നിലവിലെ നിയമ പ്രകാരം കണ്‍സെഷന്‍ അനുവദിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസമാണ് 10,12 ക്ലാസുകള്‍ പുനരാരംഭിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button