04 January Monday

കഴുത്തിൽ വെടിയേറ്റ ആരം കിടപ്പിലായി

വെബ് ഡെസ്‌ക്‌Updated: Sunday Jan 3, 2021


റമള്ള
പലസ്‌തീൻ മണ്ണിൽ ഇസ്രയേലി അതിക്രമത്തിന്റെ പുതിയ ഇരയാണ്‌ ഇരുപത്തിനാലുകാരനായ ഹാരൂൺ അബു ആരം. വെസ്‌റ്റ്‌ ബാങ്കിലെ തെക്കൻ ഹെബ്രോണിൽ വീട്‌ നിർമിക്കുന്നത്‌ തടഞ്ഞ ഇസ്രയേലി അധിനിവേശസേന തന്റെ ജനറേറ്റർ പിടിച്ചെടുത്തപ്പോൾ തിരിച്ചുവാങ്ങാൻ ശ്രമിച്ചതാണ്‌ ആരം. ഇസ്രയേലി സൈനികന്റെ വെടിയേറ്റ്‌ കഴുത്തുതുളഞ്ഞ ആരം ശരീരത്തിന്റെ ചലനശേഷി നഷ്‌ടപ്പെട്ട്‌ കിടപ്പിലായി.

പലസ്‌തീൻ പ്രദേശമായ വെസ്‌റ്റ്‌ ബാങ്കിലും ഭാവി ‘പലസ്‌തീൻ രാഷ്‌ട്ര’ത്തിന്റെ തലസ്ഥാനമാക്കാൻ അവർ ആഗ്രഹിക്കുന്ന കിഴക്കൻ ജെറുസലെമിലും  പലസ്‌തീൻകാർക്ക്‌ വീട്‌ വയ്‌ക്കാൻ ഇസ്രയേലിന്റെ പെർമിറ്റ്‌ വേണം. അത്‌ കിട്ടുന്നത്‌ മിക്കവാറും അസാധ്യവുമാണ്‌.

2020ൽമാത്രം ഇസ്രയേലി സൈന്യം വെസ്‌റ്റ്‌ബാങ്കിലും കിഴക്കൻ ജെറുസലെമിലുമായി 900ലധികം പലസ്‌തീൻ കുടുംബങ്ങളുടെ വീടുകൾ തകർത്തതായി ഇസ്രയേലി സംഘടനയായ ബിത്‌സെലെം അറിയിച്ചു.

അതേസമയം ഐക്യരാഷ്‌ട്ര സംഘടനയും അമേരിക്ക ഒഴികെ മറ്റെല്ലാ രാജ്യങ്ങളും എതിർത്തിട്ടും വെസ്‌റ്റ്‌ബാങ്കിൽ ഇസ്രയേൽ അനധികൃത കുടിയേറ്റങ്ങൾ വ്യാപിപ്പിക്കുകയാണ്‌. അഞ്ച്‌ ലക്ഷത്തിൽപരം ഇസ്രയേലികൾ വെസ്‌റ്റ്‌ബാങ്കിൽ ഭൂമികൈയേറി താമസമാക്കി‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top