രാജപുരം (കാസർകോട്)
ആശംസകൾ ബാക്കിയാക്കി മറഞ്ഞവരുടെ ചേതനയറ്റ ശരീരം കണ്ട് അവർ വിങ്ങിപ്പൊട്ടി. കതിർമണ്ഡപത്തിൽ താലികെട്ട് കഴിഞ്ഞയുടൻ വധൂവരന്മാരായ കർണാടക പൂത്തൂരിലെ അരുണയും കരിക്കൈയിലെ പ്രസാദും പാണത്തൂർ പരിയാരത്തെ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ആശുപത്രിയിലേക്കെത്തിയപ്പോൾ ഇവരെ ആശ്വസിപ്പിക്കാൻ കൂടെയുള്ളവർ ഏറെ വിഷമിച്ചു.
തങ്ങളുടെ ബന്ധുക്കൾ സഞ്ചരിച്ച ബസ് പാണത്തൂർ പരിയാരത്ത് മറിഞ്ഞുവെന്നും ആരൊക്കെയോ മരിച്ചുവെന്ന വാർത്തയുമെത്തിയതോടെ കതിർമണ്ഡപത്തിൽനിന്ന് അരുണയും പ്രസാദും പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലേക്കായിരുന്നു. പുത്തൂർ ബൾനാടിൽനിന്ന് അരുണയുടെ അടുത്ത ബന്ധുക്കൾ രാവിലെതന്നെ ജീപ്പിലും കാറിലുമായി കരിക്കൈ ചെത്തുകയത്തുള്ള വരൻ പ്രസാദിന്റെ വീട്ടിലെത്തിയിരുന്നു. അപകടത്തിൽപ്പെട്ട ബസ് വിവാഹസൽക്കാരത്തിന് എത്തുന്ന രീതിയിലായിരുന്നു ക്രമീകരിച്ചത്. എന്നാൽ, വിവാഹം കഴിഞ്ഞ് ബന്ധുക്കൾ എത്തുന്നതിനുപകരം അപകടവാർത്തയാണ് എത്തിയത്. അരുണയുടെ ബന്ധുക്കളായിരുന്നു ബസ്സിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..