Latest NewsNewsIndia

‘സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരിയായ സര്‍ക്കാർ, 50 കർഷകർ മരിച്ചു’; സോണിയ ഗാന്ധി

നിരവധി കർഷകർ മരിച്ചിട്ടും മോദിക്കും മന്ത്രിമാർക്കും ഒരു കുലുക്കവുമില്ല

കർഷക സമരത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഒരു മാസത്തിലധികമായി സമരം ചെയ്യുന്ന കർഷകരെ പരിഗണിക്കാതെ അവർക്കനുകൂലമായ യാതോരു നടപടിയുമെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് സോണിയ ഗാന്ധി ആരോപിച്ചു.

‘കൊടുംതണുപ്പും മഴയും സഹിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം 39 ദിവസം പിന്നിടുകയാണ്. ഞാനുള്‍പ്പടെയുള്ള രാജ്യത്തെ പൗരന്‍മാര്‍ക്ക് വേണ്ടിയാണ് അവര്‍ പ്രക്ഷോഭം നടത്തുന്നത്. നിരവധി കർഷകർ മരിച്ചിട്ടും മോദിക്കും മന്ത്രിമാർക്കും ഒരു കുലുക്കവുമില്ല’

Also Read: ഒമാനിൽ ഇന്ന് 537 പേർക്ക് കൂടി കോവിഡ് ബാധ

‘കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വം. കര്‍ഷകർക്കെതിരായ ബില്ലുകള്‍ പിന്‍വലിക്കണം. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കാനാകുന്നതല്ല. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരിയായ സര്‍ക്കാരാണ് കേന്ദ്രം ഇപ്പോള്‍ ഭരിക്കുന്നത്. രാജ്യത്തെ പൗരന്‍മാരെ തീറ്റിപ്പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാത്ത സര്‍ക്കാരാണിത്’, സോണിയ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button