03 January Sunday

വിദ്യാർഥികളുടെ യാത്രാ നിരക്കിൽ മാറ്റമില്ല

വെബ് ഡെസ്‌ക്‌Updated: Sunday Jan 3, 2021

തിരുവനന്തപുരം> സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കുള്ള കൺസഷൻ നിരക്കിൽ മാറ്റമില്ല. 2020 ജൂലൈ മാസത്തിൽ  പുറപ്പെടുവിച്ച ഉത്തരവ്‌ പ്രകാരം 2.5 കിലോമീറ്ററിന് ഒരു രൂപയും 7.5 കിലോമീറ്റർ വരെ 2 രൂപയും 12.5 കിലോമീറ്റർ വരെ 3രൂപയും തുടർന്ന് 2014–-ലെ ഉത്തരവ്‌ പ്രകാരമുള്ള നിരക്കിൽ കൺസഷൻ ടിക്കറ്റിന് അർഹതയുണ്ടായിരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സർക്കാർ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്ന പത്ത്‌, പ്ലസ്‌ടു, അവസാന വർഷ ബിരുദ,  ബിരുദബിരുദാനന്തര, പ്രൊഫഷണൽ കോളേജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാർഥികൾക്കാണ് കൺസഷൻ ലഭിക്കുക.

വിദ്യാർഥികൾ അവരുടെ വിദ്യാലയങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖ കൈവശം സൂക്ഷിക്കണം. തിങ്കളാഴ്ചമുതൽ വിദ്യാർഥികൾക്ക് അർഹതപ്പെട്ട കൺസഷൻ ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ വേണ്ട നടപടി സ്വീകരിക്കാൻ ഗതാഗത കമീഷണർക്ക് മന്ത്രി നിർദേശവും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top