KeralaLatest NewsNews

തര്‍ക്കഭൂമിയുടെ പട്ടയം സുകുമാരന്‍ നായരുടെ പേരില്‍

പുറമ്പോക്ക് വസ്തുവാണെന്ന കള്ളപ്രചാരണത്തിന് എതിരെയാണ് തന്റെ പോരാട്ടമെന്ന് വസന്ത

നെയ്യാറ്റിന്‍കര: തര്‍ക്കഭൂമിയുടെ പട്ടയം സുകുമാരന്‍ നായരുടെ പേരില്‍ , പുറമ്പോക്ക് വസ്തുവാണെന്ന കള്ളപ്രചാരണത്തിന് എതിരെയാണ് തന്റെ പോരാട്ടമെന്ന് വസന്ത.
കോളനിക്കാര്‍ തന്നോടുള്ള ശത്രുതയുടെ പേരില്‍ കള്ളക്കഥകള്‍ മെനയുകയാണെന്ന് പരാതിക്കാരിയായ വസന്ത. ജീവനൊടുക്കിയ രാജനുമായി തര്‍ക്കം ഉണ്ടായിരുന്ന ഭൂമിക്ക് പട്ടയമുണ്ട്. ഈ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂരിന് വില്‍പ്പന നടത്താന്‍ ധാരണയായത് നിയമപ്രകാരമാണെന്നും അവര്‍ പറഞ്ഞു. തര്‍ക്കഭൂമിയുടെ പട്ടയം സുകുമാരന്‍ നായര്‍ എന്നയാളുടെ പേരിലാണുള്ളത്. കോളനി നിയമപ്രകാരം ഒരാള്‍ക്ക് പട്ടയം കൊടുക്കുമ്പോള്‍ ആദ്യ ഉടമയുടെ പേരിലായിരിക്കും പട്ടയം. പട്ടയം ആര്‍ക്ക് വേണമെങ്കിലും ക്രയവിക്രയം ചെയ്യാമെന്ന് വ്യവസ്ഥപ്രകാരമാണ് തനിക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചതെന്ന് വസന്ത പറഞ്ഞു.

Read Also : വസന്തയില്‍ നിന്ന് വാങ്ങിയ വിവാദ ഭൂമി സര്‍ക്കാരിന് കൈമാറുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍

‘സുകുമാരന്‍ നായര്‍ എന്നയാളുടെ പേരിലായിരുന്നു ആദ്യംപട്ടയം. പിന്നീട് സുഗന്ധി എന്ന സ്ത്രീ അത് വാങ്ങി. സുഗന്ധിയുടെ മകളുടെ കല്ല്യാണ ആവശ്യത്തിന് വേണ്ടി സുഗന്ധിക്ക് ഞാന്‍ പണം നല്‍കിയതോടെ സ്ഥലം എന്റെ പേരിലായി. കഴിഞ്ഞ 15 വര്‍ഷമായി തണ്ടപ്പേരും പോക്കുവരവും നികുതിയുമെല്ലാം എന്റെ പേരിലാണ്. എല്ലാ രേഖകളും എന്റെ പക്കലുണ്ട്. വില്ലേജ് ഓഫീസില്‍ പോയി പരിശോധിച്ചാല്‍ അറിയാം. ശരിയായ രേഖകള്‍ വച്ചാണ് സ്ഥലം ബോബി ചെമ്മണ്ണൂരിന് വിറ്റത്. അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങി. ‘

‘കോളനിയില്‍ മദ്യവും കഞ്ചാവുമെല്ലാം കൂട്ടുകച്ചവടമാണ്. ഞാന്‍ അതിനെതിരാണ്. പലതവണ പൊലീസിനെ വിവരമറിയിച്ചു. ഇതിന്റെ പേരില്‍ കോളനിക്കാര്‍ക്ക് എന്നോട് ശത്രുതയാണ്. എന്നെ എങ്ങനെയെങ്കിലും ഓടിക്കണമെന്നാണ് കോളനിക്കാരുടെ ഉദ്ദേശം. അതിന് വേണ്ടി പലതരത്തില്‍ എന്നെ ദ്രോഹിച്ചു. വീടിന് കല്ലെറിയുകയും പടക്കംപൊട്ടിക്കുക വരെ ചെയ്തിട്ടുണ്ട്. ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് പൊലീസിനെ വിവരമറിയിച്ചത്. ഡിജിപിയെ വരെ കണ്ടു. എവിടുന്നും നീതി ലഭിച്ചില്ല. കോളനിക്കാര്‍ എന്റെ സ്ഥലത്തേക്ക് അതിക്രമിച്ചുകയറുകയായിരുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button