KeralaLatest NewsNewsIndia

കോവാക്‌സിന് അനുമതി നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പരീക്ഷണം പൂര്‍ത്തിയാക്കിയ ഓക്‌സ്ഫഡ് വാക്‌സിന്‍ കോവിഷീല്‍ഡുമായി മുന്നോട്ടു പോകാമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം : കോവാക്‌സിന് അനുമതി നല്‍കിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുമ്പ് അനുമതി നല്‍കിയത് അപകടകരമാണെന്നും നടപടി അപക്വമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. പരീക്ഷണം പൂര്‍ത്തിയാക്കിയ ഓക്‌സ്ഫഡ് വാക്‌സിന്‍ കോവിഷീല്‍ഡുമായി മുന്നോട്ടു പോകാമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡിനു പുറമേ ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) അനുമതി നല്‍കിയത്. ഇതോടെ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോവിഡ് പ്രതിരോധ വാക്‌സിനാകും കോവാക്‌സിന്‍. വിദഗ്ധ സമിതി വാക്‌സിന്‍ ഉപയോഗത്തിന് അംഗീകാരം നല്‍കിയതോടെ ഡിസിജിഐ അന്തിമ അനുമതി നല്‍കുകയും സര്‍ക്കാര്‍ വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button