03 January Sunday

രണ്ടാംഘട്ട വ്യാപനം : കോവിഡ് സാന്ദ്രതാ പഠനം നടത്തും

വെബ് ഡെസ്‌ക്‌Updated: Sunday Jan 3, 2021


സ്വന്തം ലേഖകൻ
കോവിഡ്- രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യത കണ്ടെത്താനും പ്രതിരോധ തന്ത്രം ആവിഷ്‌കരിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് കോവിഡ്- സാന്ദ്രതാ പഠനം നടത്തുന്നു. സംസ്ഥാനത്താകമാനം 18 വയസ്സിന് മുകളിലുള്ള 12,100 പേരുടെ രക്തസാമ്പിൾ എടുത്ത്‌ പരിശോധിക്കും. സാർസ് കോവിഡ് 2 (SARS COV2) ആന്റീബോഡി എത്രത്തോളമുണ്ട് എന്ന് കണ്ടെത്തുകയാണ്‌ ലക്ഷ്യം. അടുത്തഘട്ട വ്യാപന സാധ്യത മനസ്സിലാക്കി മുന്നൊരുക്കം നടത്താനും നയപരമായ തീരുമാനമെടുക്കാനും പഠനം സഹായിക്കുമെന്ന്‌ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്‌ടറുടെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിഇഐഡി സെൽ നോഡൽ ഓഫീസറുടെയും മേൽനോട്ടത്തിലാണ് പഠനം. ജില്ലാ തലത്തിൽ ജില്ലാ സർവൈയ്‌ലൻസ് ഓഫീസർ
പ്രവർത്തനം ഏകോപിപ്പിക്കും. താലൂക്കാശുപത്രികളിൽ സൂപ്രണ്ട്‌ നേതൃത്വം നൽകും. ജില്ലാ സർവൈയ്‌ലൻസ് ഓഫീസർ അഞ്ച്‌ വീതം തദ്ദേശസ്ഥാപനങ്ങളെയും പൊലീസ് സ്റ്റേഷനുകളെയും പഠനത്തിനായി തെരഞ്ഞെടുക്കും.

ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽനിന്ന്‌ 12 പേരെ വീതം പരിശോധിക്കും.   ജില്ലയിൽ കുറഞ്ഞത് 350 സാമ്പിൾ പരിശോധിക്കും. കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ, പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവരിൽനിന്ന്‌ 240 സാമ്പിൾ പരിശോധിക്കും.

ഗ്രാമ, നഗര മേഖലയിൽനിന്ന് സാമ്പിൾ ശേഖരിക്കും. ശേഖരണത്തിനുമുമ്പ്‌ ആളുകളുടെ സമ്മതപത്രം വാങ്ങും. അയ്യായിരത്തോളം രക്ത സാമ്പിൾ ലാബുകളിൽനിന്നും രക്ത ബാങ്കുകളിൽനിന്നും ശേഖരിച്ച് പഠന വിധേയമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top