03 January Sunday

അക്രമ ദൃശ്യങ്ങള്‍ തെറ്റായ സന്ദേശത്തോടൊപ്പം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് സംഘപരിവാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 3, 2021

മംഗളൂരു> കര്‍ണാടകയില്‍ നടുറോഡില്‍ കാമുകന്‍ കാമുകിയെ വാളുകൊണ്ട് അക്രമിക്കുന്ന ദൃശ്യങ്ങള്‍ മതസ്പര്‍ദ വളര്‍ത്തുന്നതിനായി തെറ്റായ സന്ദേശത്തോടൊപ്പം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച്  സംഘപരിവാര്‍. സ്ഥിരമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ഐഡികളാണ് ട്വിറ്ററിലും ഫേസ്ബുക്കിലും 'ലവ് ജിഹാദ്'  എന്ന  വ്യാജേന 30 സെക്കന്റുള്ള  ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.

 ഇസ്മായില്‍ എന്നയാള്‍ ഹിന്ദു യുവതിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന സന്ദേശത്തോടൊപ്പമാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.സ്ഥിരമായി മതസപര്‍ദ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന  @AchAnkurArya,  Akash RSS  എന്നീ ടിറ്റര്‍ ഹാന്‍ഡിലുകളാണ് ഈ വീഡിയോയും ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ വ്യാജ സന്ദേശത്തോടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ ഹുബ്ബള്ളിയില്‍ കഴിഞ്ഞ ദിവസം   ഇസ്മായില്‍ കെ കുക്കുര (25) എന്നയാള്‍ തന്റെ അതേ സമുദായത്തില്‍ പെട്ട മൊറബ സ്വദേശിയായ കാമുകിയെ നടുറോഡില്‍ വാളുകൊണ്ട് അക്രമിച്ചിരുന്നു. ഇവര്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു അക്രമം. ഇരുവരും ഒരേ സമുദായത്തില്‍ നിന്നുള്ളവരാണെന്ന് ധാര്‍വാര്‍ഡ് പൊലീസ് കമ്മീഷണര്‍ ലബു റാം പറഞ്ഞു. അക്രമത്തിനിരയായ യുവതി സുഖംപ്രാപിച്ചു വരികയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top