പാഠഭാഗങ്ങൾ www.education.kerala.gov.in,
www.scertkerala.gov.in വെബ്സൈറ്റുകളിലും ലഭ്യമാണ്
തിരുവനന്തപുരം
കാണാതിരുന്ന 286 ദിവസത്തിനുശേഷം വിദ്യാലയമുറ്റത്ത് അവർ വീണ്ടുമെത്തി. മാസ്‌കിൽ ചിരി മറഞ്ഞെങ്കിലും സന്തോഷം തിളങ്ങിയ കണ്ണുകളാൽ അവർ തമ്മിൽക്കണ്ടു. ഓൺലൈനിലെ ഫസ്‌റ്റ്‌ബെൽ വിശേഷങ്ങൾ പങ്കിട്ടിരിക്കെ സ്‌കൂളിലെ ഫസ്‌റ്റ്‌ബെൽ മുഴങ്ങി. സോപ്പിട്ട് കൈകഴുകി ക്ലാസിലേക്ക് കയറി.
എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷയ്‌ക്ക് മുന്നോടിയായി പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സ്‌കൂളുകൾ തുറന്നപ്പോൾ 8.5 ലക്ഷം വിദ്യാർഥികൾ ആദ്യദിനമെത്തി. ചൂട് പരിശോധനമുതൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു ക്ലാസ്. രാവിലെയും ഉച്ചയ്‌ക്കും രണ്ടു ഷിഫ്‌റ്റായാണ് ക്ലാസ് നടന്നത്. ഡിജിറ്റൽ ക്ലാസുകളിലെ സംശയനിവാരണവും വിദ്യാർഥികൾ ഇതുവരെയുള്ള പാഠഭാഗങ്ങളുടെ നോട്ടുകൾ പൂർത്തിയാക്കിയെന്ന് ഉറപ്പാക്കലിലുമായിരുന്നു അധ്യാപകരുടെ ശ്രദ്ധ.
വാർഷിക പരീക്ഷയ്‌ക്ക് വരുന്ന പാഠഭാഗങ്ങളുടെ റിവിഷനാണ് നടക്കുക. ഈ പാഠഭാഗങ്ങൾ www.education.kerala.gov.in, www.scertkerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. മിക്കയിടങ്ങളിലും കുട്ടികളെ സ്‌കൂളിലേക്ക് വരവേൽക്കാൻ തദ്ദേശഭരണസാരഥികളുമെത്തി. തദേശസ്ഥാപനങ്ങളുടെയും പിടിഎയുടെയും നേതൃത്വത്തിൽ എല്ലാ സ്‌കൂളിലും ശുചീകരണവും നേരത്തേ നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..