KeralaLatest NewsNews

കേന്ദ്ര സര്‍ക്കാര്‍ പണം ഈടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും : കെ.കെ ശൈലജ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പണം ഈടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായി തന്നെ നല്കുകയാണെങ്കില്‍ അത് നല്ലതാകുമെന്നും മന്ത്രി പറഞ്ഞു.

Read Also : വസന്ത തന്നെ കബളിപ്പിക്കാന്‍ നോക്കിയതാണെങ്കില്‍ നിയമനടപടിയുമായി സുപ്രീം കോടതി വരെ പോകാന്‍ താന്‍ മടിക്കില്ലെന്ന് ബോബി

സംസ്ഥാനത്തിന് വാക്‌സിന്റെ കൂടുതല്‍ ഷെയറിന് അര്‍ഹതയുണ്ടെന്നും കേന്ദ്രം അക്കാര്യം പരിഗണിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ ലഭിച്ചാല്‍ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കുമെന്നും വാക്സിന്‍ നല്‍കേണ്ടവരെ സംബന്ധിച്ച മുന്‍ഗണനാ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഐസിഎംആര്‍ ഗൈഡ് ലൈന്‍ അനുസരിച്ചായിരിക്കും വാക്സിന്‍ വിതരണം ചെയ്യുകയെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button