കൊച്ചി>സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘ ചിത്രീകരണം പൂർത്തിയായി റിലിസിനൊരുങ്ങി. മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ തയ്യാറാക്കിയ സിനിമ മാർച്ച് 26ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവായ ആശിർവാദ് സിനിമാസ് അറിയിച്ചു.
പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
കോവിഡ് കാലത്ത് അടച്ചിട്ട തിയേറ്ററുകൾ തുറക്കാമെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് മരക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം മാർച്ചില്‍റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. സുനിൽ ഷെട്ടി,പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, ഫാസിൽ, സുഹാസിനി, തുടങ്ങി നിരവധി നീണ്ട താരനിരയാണ് സിനിമയിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..