Latest NewsNewsInternational

പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി നദി കിലോമീറ്ററുകളോളം പതഞ്ഞു പൊങ്ങി

നദിയിലെ മാറ്റത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

റഷ്യ : പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി നദി കിലോമീറ്ററുകളോളം പതഞ്ഞു പൊങ്ങി. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലുള്ള ഡ്യൂഡെര്‍ഗോഫ്ക നദിയാണ് പതഞ്ഞു പൊങ്ങിയത്. കാറ്റ് വീശുന്നതിനാല്‍ പതഞ്ഞുയരുന്ന പത പ്രദേശത്താകെ പരന്നിരിക്കുകയാണ്. ഇതോടെ സമീപവാസികള്‍ ആശങ്കയിലുമാണ്. നദിയിലെ മാറ്റത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമീപത്തെ വ്യവസായശാലകളില്‍ നിന്നും രാസവസ്തുക്കള്‍ അനധികൃതമായി നദിയിലേക്കൊഴുക്കിയതാവാം നദിയിലെ മാറ്റങ്ങള്‍ക്ക് പിന്നിലെന്നാണ് അധികൃതരുടെ നിഗമനം. നദീജലം പരിശോധിച്ചപ്പോള്‍ എണ്ണയുടെ അംശം കണ്ടെത്തിയെന്നും സോപ്പുപൊടി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായും അന്വേഷണ സംഘം വ്യക്തമാക്കി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button