KeralaLatest NewsNews

തലസ്ഥാനത്ത് പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ജയിലിൽ തിരിച്ചു പ്രവേശിക്കേണ്ട ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. തിരുവനന്തപുരം വിളപ്പിൽശാല കടുവാക്കോണം സ്വദേശി ഷിജുവാണ് ജയിലിൽ തിരികെ എത്തേണ്ട ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടർന്ന് അനുവദിച്ച പരോൾ കാലാവധി തീർന്നതിന്റെ മനോവിഷമത്തിലായിരിക്കാം ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കാണാതായതോടെ സഹോദരന്‍റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയുണ്ടായത്. പൂജപ്പുര സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരനായിരുന്നു ഷിജു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button