നാഷണൽ ഹെൽത്ത് മിഷൻ–- കേരളയിൽ മിഡ്‌ലെവൽ സർവീസ് പ്രൊവൈഡേഴ്‌സ്(സ്‌റ്റാഫ് നേഴ്‌സ്) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1603 ഒഴിവുണ്ട്. കരാർ നിയമനമാണ്. യോഗ്യത ബിഎസ്‌സി നേഴ്‌സിങ്/ ജിഎൻഎം. ഒരുവർഷത്തെ പ്രവൃത്തി പരിചയം . ഉയർന്ന പ്രാ യം 40. 2020 ഡിസംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നാലുമാസത്തെ പരിശീലനമുണ്ടാകും. ജില്ലാ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത, പ്രവൃത്തി പരിചയം, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനം. www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി എട്ട്. വിശദവിവരം വെബ്‌സൈറ്റിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..