COVID 19Latest NewsNewsIndia

ബ്രിട്ടണിൽ നിന്നും ചെന്നൈയിലെത്തിയവരെ കണ്ടെത്താനായിട്ടില്ല ;തമിഴ്‌നാട്ടിൽ ആശങ്ക വർധിക്കുന്നു

ചെന്നൈ : യുകെയിലെ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിൽ ആശങ്ക വർധിക്കുന്നു. ബ്രിട്ടണിൽ നിന്നും ചെന്നൈയിലെത്തിയ 360 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചെന്നൈ, ചെങ്കൽപേട്ട് എന്നീ ജില്ലകളിലുള്ളവരാണിവർ എന്നാണ് സൂചന.

ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ പ്രത്യേക സംഘത്തെ തെരച്ചിലിനായി നിയമിച്ചിട്ടുണ്ട്. എയർപോർട്ടുകളിൽ ഇവർ വ്യാജ വിലാസം നൽകിയതിനാലാണ് കണ്ടെത്താനാകാത്തത് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

നവംബർ 25ന് ശേഷം 33,000 ആളുകളാണ് ബ്രിട്ടനിൽ നിന്നും ഇന്ത്യയിലെത്തിയത്. ഇവരിൽ 1936 പേരെ കണ്ടെത്തി പരിശോധിച്ചതിൽ 29 പേർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയ ഇരുപതോളം പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1853 പേർക്ക് നെഗറ്റീവായി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button