02 January Saturday

ടീം ഇന്ത്യ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം; വിവാദം

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021

മെല്‍ബണ്‍> ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടീം ഇന്ത്യയിലെ അഞ്ച് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം.ബയോ ബബിള്‍ ലംഘിച്ച് താരങ്ങള്‍ റെസ്റ്റോന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയെന്ന് വ്യക്തമാക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹോട്ടലിന് പുറത്ത് ഋഷഭ് പന്ത് ആരാധകനെ കെട്ടിപ്പിടിച്ചുവെന്നും വാര്‍ത്തകളുണ്ട്.

രോഹിത് ശര്‍മ, ഋഷഭ് പന്ത്, നവദീപ് സെയ്നി, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നീ താരങ്ങള്‍ക്കെതിരേയാണ് ആരോപണം.

 സിഡ്നിയില്‍ ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിന്റെ മുന്നൊരുക്കത്തിലാണ് ടീം. ജനുവരി നാലിന് മാത്രമേ ടീം മെല്‍ബണില്‍ നിന്നും സിഡ്നിയിലേക്ക് തിരിക്കൂ.

സംഭവത്തില്‍ ടീം മാനേജ്മെന്റോ ബിസിസിഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top