Latest NewsNewsIndia

ക്ഷേത്രത്തിലെ 400 വര്‍ഷം പഴക്കമുള്ള രാമവിഗ്രഹം നശിപ്പിച്ച് കുളത്തില്‍ വലിച്ചെറിഞ്ഞു

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ഹൈദരാബാദ് : 400 വര്‍ഷം പഴക്കമുള്ള രാമവിഗ്രഹം നശിപ്പിച്ചു. വിശാഖപട്ടണത്തെ രാമതീര്‍ത്ഥം ക്ഷേത്രത്തിലെ വിഗ്രഹമാണ് അജ്ഞാതരായ ചില ആളുകള്‍ തകര്‍ത്ത ശേഷം കുളത്തില്‍ വലിച്ചെറിഞ്ഞത്. അക്രമികള്‍ വിഗ്രഹത്തിന്റെ തല തകര്‍ത്തിരിയ്ക്കുകയാണ്. ഇത് പ്രദേശത്ത് സംഘര്‍ഷ അവസ്ഥ ഉണ്ടാക്കിയിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് യാതൊരു സംരക്ഷണവുമില്ലെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാണ് ആവശ്യം ഉയരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സംഭവം നേരിട്ടു വിലയിരുത്താന്‍ ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ക്ഷേത്രം
സന്ദര്‍ശിക്കാനെത്തി. അതേസമയം ഈ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button