02 January Saturday

വിദ്യാർത്ഥികൾക്കായുള്ള കെഎസ്ആർടിസി കൺസഷൻ കൗണ്ടറുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021

തിരുവനന്തപുരം > സംസ്ഥാനത്തെ സ്‌കൂളുകളും, കോളേജുകളിലും തുറന്ന് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ മുഴുവൻ യൂണിറ്റുകളിലേയും കൺസക്ഷൻ കൗണ്ടറുകൾ തിങ്കളാഴ്ച (ജനുവരി 4) മുതൽ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

സർക്കാർ ഉത്തരവ് പ്രകാരം അദ്ധ്യയനം ആരംഭിച്ചിട്ടുള്ള 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും (സെമസ്റ്റർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സർക്കാർ/എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികൾക്ക്)  നിലവിലെ നിയമപ്രകാരം കൺസഷൻ അനുവദിക്കുന്നതും സെൽഫ് ഫിനാൻസിങ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക്  മുൻ വർഷങ്ങളിലേതു പോലെ  ചീഫ് ഓഫീസ്  അനുമതി ലഭിക്കുന്ന മുറയ്‌ക്കും കൺസഷൻ ടിക്കറ്റുകൾ വിതരണം ചെയ്യണമെന്ന് മന്ത്രി  നിർദ്ദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top