KeralaLatest NewsNews

‘സ്വന്തം അപ്പനെ അനാഥാലയത്തിലേക്ക് വലിച്ചെറിഞ്ഞവൻ’; ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ സൈബർ ആക്രമണം

10 വർഷം മുൻപ് മരിച്ച ജോമോൻ പുത്തൻപുരയ്ക്കലിന്റെ അപ്പനെ വരെ വെറുതേ വിടാതെ കോട്ടൂരച്ചന്റെ ‘വിശ്വാസികൾ’

സിസ്റ്റർ അഭയ കേസിൽ നീതിക്കായി പോരാടിയ പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ സൈബർ ആക്രമണം. ‘കപട മാന്യനെ തിരിച്ചറിയുക. സ്വന്തം അപ്പനെ അനാഥാലയത്തിലേക്ക് വലിച്ചെറിഞ്ഞ് മനുഷ്യാവകാര പ്രവർത്തനം നടത്തുന്നവരെ ഇനി ജോമോൻ പുത്തൻപുരയ്ക്കൽ എന്ന് വിളിക്കാം’ എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത പങ്കുവെച്ച് ജോമോൻ തന്നെയാണ് ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയത്.

10 വർഷം മുമ്പ് മരിച്ച എന്റെ പിതാവ് ഇപ്പോൾ അനാഥാലയത്തിലാണെന്ന് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ജോമോൻ വ്യക്തമാക്കുന്നു. അഭയ കൊലക്കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവരെ ഡിസംബർ ഇരുപത്തിമൂന്നാം തീയതി തിരുവനന്തപുരം CBI കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചിരുന്നു. അതിന് ഞാൻ കാരണക്കാരൻ ആയതിന്റെ പേരിൽ വൈരാഗ്യമുള്ളവരാണ് പുതിയ നീക്കത്തിനു പിന്നിൽ. അഭയ കേസിലെ പ്രതികൾക്കു വേണ്ടി സൈബർ ഗുണ്ടകളെ കൊണ്ടാണ് ഈ നീച പ്രചരണം നടത്തുന്നതെന്ന് ജോമോൻ പറയുന്നു.

*10 വർഷം മുമ്പ് മരിച്ച എന്റെ പിതാവ് ഇപ്പോൾ അനാഥാലയത്തിലാണെന്ന് വ്യാജ പ്രചാരണം നടത്തുന്നു* എന്റെ പിതാവ്' മരിച്ചിട്ട്…

Posted by Jomon Puthenpurackal on Friday, January 1, 2021

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button