മംഗളൂരു
ബ്രിട്ടനിൽനിന്ന് കർണാടകയിൽ എത്തിയ മൂന്ന‌് പേർക്ക് കൂടി ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ. ഇതോടെ രാജ്യത്ത് പുതിയ വൈറസ് ബാധിതരായ 29 പേരിൽ 10 പേരും കർണാടകത്തിൽനിന്നുള്ളവരായി. ബ്രിട്ടനിൽനിന്നെത്തിയ മറ്റ‌് 75 പേരെ കണ്ടെത്താൻ കർണാടക സർക്കാരിന‌് ഇതുവരെ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ‌്ചയാണ‌് ബംഗളൂരുവിലെ മൂന്ന് പേർക്കു കൂടി ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ കണ്ടെത്തിയത‌്.
നേരത്തെ ശിവമോഗയിൽനിന്നുള്ള രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല‌് പേർക്കും മറ്റൊരു അമ്മയ‌്ക്കും കുഞ്ഞിനും ബംഗളൂരുവിലെ ഒരു പുരുഷനും ഈ വൈറസ‌് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങളില്ലെങ്കിലും ഇവരെല്ലാം ആശുപത്രിയിൽ നിരീക്ഷണത്തിലാണ‌്.
നവംബർ 25നുശേഷം ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയ 75 പേരിൽ 70 പേരും ബംഗളൂരുവിൽനിന്നുള്ളവരും അഞ്ച് പേർ മറ്റ് ജില്ലകളിൽനിന്നുള്ളവരുമാണ‌്. ഇവരെ കണ്ടെത്താൻ ഇമിഗ്രേഷൻ വകുപ്പിന്റെ സഹായം തേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..