KeralaLatest NewsNewsEntertainment

സംസ്ഥാനത്ത് ഈ മാസം തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബർ

ജനുവരി അഞ്ചിന് തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍ അറിയിക്കുകയുണ്ടായി. ജനുവരി ആറിന് ചേരുന്ന അടിയന്തര യോഗത്തിന് ശേഷം മാത്രമേ തിയേറ്ററുകള്‍ തുറക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കുകയുള്ളു എന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരിക്കുന്നു.

കൊറോണ വൈറസ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ച സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയാണ് പ്രഖ്യാപിക്കുകയുണ്ടായത്. ഇതോടെയാണ് ഫിലിം ചേംബറിന്റെ തീരുമാനം അറിയിച്ചത്. ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും, വിനോദനികുതിയും വൈദ്യുതി ഫിക്സ്ഡ് ചാര്‍ജും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം ഉയർന്നു.

തിയേറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ല എന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ തീരുമാനം അറിയിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ നിലപാട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button