ലഖ്‌നൗ
ഹാഥ്‌രസിലെ കൂട്ടബലാത്സംഗ കൊല കൈകാര്യം ചെയ്‌തതിൽ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷം ആരോപണവിധേയനായ ജില്ലാ മജിസ്‌ട്രേറ്റിന് സ്ഥലംമാറ്റം. സംസ്ഥാനത്തെ മറ്റ് 15 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനൊപ്പമാണ് വിവാദ നായകനായ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാറിനെയും മാറ്റിയത്.
കൃത്യനിർവഹണത്തില്‍ ഗുരുതരവീഴ്ചവരുത്തിയ പ്രവീൺ കുമാറിനെതിരെ നടപടിയെടുക്കാത്ത യുപി സർക്കാരിന് നവംബറിൽ അലഹബാദ് ഹൈക്കോടിയുടെ രൂക്ഷ വിമര്‍ശമേറ്റുവാങ്ങേണ്ടിവന്നു.
കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ പൊലീസ് സംസ്‌കരിച്ചത് തടയാന്‍ പ്രവീൺ കുമാര്‍ നടപടി എടുക്കാത്തത് വിവാദമായിരുന്നു. പ്രവീൺ കുമാർ പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹാഥ്‌രസിൽ ജില്ലാ മജിസ്‌ട്രേട്ടായി സംസ്ഥാന ജൽ നിഗം അഡീഷണൽ എംഡിയായ രമേശ് രഞ്ജനെ നിയമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..