Latest NewsNewsIndiaInternational

കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവ്വേ

ന്യൂഡല്‍ഹി: അമേരിക്കന്‍ റിസര്‍ച്ച്‌ സംഘടന നടത്തിയ സര്‍വേയിൽ കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 75 ശതമാനം പേരും മോദിയെ പിന്തുണക്കുന്നവരാണ്. വിയോജിപ്പ് പ്രകടിപ്പിക്കുന്നത് 20 ശതമാനം പേര്‍ മാത്രം. മോദിക്കൊപ്പം ബിജെപിക്കും ജനപിന്തുണ കൂടി.55 ശതമാനം പേരും വോട്ട് ചെയ്തത് മോദിക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : യു എസിൽ നിന്നും പത്ത് ഷിപ്പ് ബോൺ ഡ്രോണുകൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചത്. ബോറിസിനെ തിരെ വോട്ട് ചെയ്തവരേക്കാള്‍ വളരെ കുറവായിരുന്നു പിന്തുണച്ചവരുടെ എണ്ണം. യുഎസ് പ്രസി ഡന്റ് ഡോണള്‍ഡ് ട്രംപ് ഒന്‍പതാം സ്ഥാനത്താണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

13 രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ നടന്നത്. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്സികോ, ദക്ഷിണ കൊറിയ,സ്പെയിന്‍, യുകെ, യുഎന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളെയാണു പരിഗണിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button