Latest NewsNewsQatar

മലയാളി യുവാവിനെ ഖത്തറിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദോഹ: പ്രവാസിയായ മലയാളി യുവാവിനെ ഖത്തറിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. തൃശൂര്‍ സ്വദേശി അബൂ താഹിര്‍ (26) ആണ് മരിച്ചിരിക്കുന്നത്. ദോഹയില്‍ ഷെറാട്ടന്‍ ഹോട്ടലിന് സമീപത്തെ ബീച്ചിലാണ് മൃതദേഹം കണ്ടതെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

സാധാരണയായി ബീച്ചിലെ സന്ദര്‍ശകര്‍ കുളിക്കാനിറങ്ങാത്ത സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പേഴ്‌സും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന്റെ പോസ്‍റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷമേ മരണ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരൂ. ഒരു ദിവസം മുമ്പാണ് മുറിയില്‍ നിന്ന് പോയതെന്ന് സുഹൃത്തുക്കള്‍ പറയുകയുണ്ടായി. അവിവാഹിതനായ അബൂ താഹിര്‍ ഏതാനും വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button