CricketLatest NewsNewsSports

റെയ്ന ധോണിയേയും മഞ്ഞപ്പടയേയും ചതിച്ചോ? സത്യമെന്ത് ?

ഐ.പി.എല്‍ 13 ആം സീസണില്‍ നിന്നും സുരേഷ് റെയ്നയുടെ പിൻമാറ്റത്തിനെതിരെ ആരാധകർ തന്നെ രംഗത്തെത്തിയിരുന്നു. ധോണിക്ക് പിന്തുണ നൽകാതെ റെയ്ന ടീമിനെ ചതിച്ചുവെന്നും ചിലർ പ്രതികരിച്ചിരുന്നു. എന്നാൽ, താനെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു അതെന്ന് വ്യക്തമാക്കുകയാണ് റെയ്ന ഇപ്പോൾ.

കുടുംബപരമായ കാരണങ്ങളാണ് പിന്‍മാറ്റത്തിനു പിറകിലെന്നും ടീം മാനേജ്മെന്റുമായി ഉടക്കിയാണ് റെയ്ന വിട്ടുനിന്നതെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ, ആ തീരുമാനത്തിൽ ഒരിക്കൽ പോലും പശ്ചാത്താപം തോന്നിയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് താരം.

Also Read: ഹൃദയാഘാതം; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിച്ചു

‘മക്കള്‍ക്കൊപ്പമാണ് ഞാന്‍ സമയം ചെലവഴിച്ചത്. കുടുംബത്തിനു വേണ്ടിയായിരുന്നു അന്ന് അങ്ങനെ ചെയ്യേണ്ടി വന്നത്. പഞ്ചാബില്‍ വച്ച് അമ്മാവനും കുടുംബാംഗങ്ങള്‍ക്കുമെതിരേ മോഷ്ടാക്കളുടെ ആക്രമണമുണ്ടായിരുന്നു. ആ സമയത്ത് വീട്ടിൽ നിൽക്കുക എന്നതാണ് ഞാൻ ചെയ്യേണ്ടുന്ന ഏറ്റവും വലിയ കാര്യം. 20 വര്‍ഷമായി ഞാന്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും ഇതു തുടരാനാവുമെന്ന് എനിക്കറിയാം. എന്നാല്‍ കുടുംബത്തിന് ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ അവിടെ ഉണ്ടാവണം’.- റെയ്ന പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button